പത്ത് പന്ത്രണ്ട് കൊല്ലങ്ങള്‍ക്കു മുന്‍പ് ഒരു എട്ടാം ക്ലാസുകാരന്‍ അവന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു - “ ഇന്ന് ഇംഗ്ലീഷ് സെക്കന്‍ഡിന്റെ പേപ്പര്‍ കിട്ടി. അമ്പതിന് നാല്പത്തിയാറു മാര്‍ക്കേ ഉള്ളൂ ... നാലു മാര്‍ക്ക് എങ്ങനെയാണു പോയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എവിടെയാണെനിക്ക് പിഴച്ചത്? മറിയക്കുട്ടി ടീച്ചര്‍ മനപ്പൂര്‍വം നാലു മാര്‍ക്ക് കുറച്ചതാണ്.” .... (!!!)
ഈ പോസ്റ്റ് ആ ഡയറി എഴുതിയ അലവലാതിയെക്കുറിച്ചല്ല. അവന്റെ അനുജനായി ജനിച്ചുപോയ ഹതഭാഗ്യനെക്കുറിച്ചാണ്. പഠിപ്പിസ്റ്റുകളായ കുട്ടികളുടെ ഇളയ സഹോദരങ്ങളായി ജനിച്ച ഒരൊറ്റ കുറ്റം കാരണം ബാല്യം നിറംകെട്ട് പോയ ആയിരക്കണക്കിന് കുട്ടികളുടെ കണ്ണീരിനുമുന്നില്‍ ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു :)
കഥ നടന്നത് 1997 ഒക്ടോബര്‍ 6-ന് ആയിരുന്നു. അന്ന് ഞാന്‍ 8-ല്‍ പഠിക്കുന്നു. തമ്പി 5ലും. ഓ, സോറി... ഈ ഫ്ലാഷ്ബാക്കിനും ഒരു ഫ്ലാഷ്ബാക്കുണ്ട്.
ചെറുപ്പം തൊട്ടേ ഞാനും തമ്പിയും ക്ലാസ്സിലെ ഒന്നാം റാങ്കുകാരായിരുന്നു. അച്ഛനും അമ്മയും അവര്‍ക്കു നേടാന്‍ കഴിയാതിരുന്ന വിദ്യാഭ്യാസം ഞങ്ങള്‍ നേടണം എന്ന കലശലായ ആഗ്രഹം കാരണം ഞങ്ങളുടെ പഠിപ്പിന്റെ കാര്യത്തില്‍ ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. എല്ലാ പരീക്ഷകള്‍ക്കും ഫുള്‍ മാര്‍ക്ക് ... അതാണ് അവര്‍ ഞങ്ങള്‍ക്ക് തന്നിട്ടുള്ള ലക്ഷ്യം. പരീക്ഷാപ്പേപ്പര്‍ കിട്ടുമ്പോള്‍ 50നു 50 ഉണ്ടെങ്കില്‍ അവര്‍ക്കു സന്തോഷം, 49, 48 ഒക്കെ ആണെങ്കില്‍, ങാ, കുഴപ്പമില്ല, അടുത്ത തവണ ഫുള്‍ വാങ്ങിയാല്‍ മതി... 47 ആണേല്‍ മുഖം കറുക്കും. 46 ആന്റ് ബിലോ - ഒച്ചപ്പാടും ബഹളവുമാവും, ചെലപ്പോ തല്ലു കിട്ടും ... പരീക്ഷയ്ക്ക് 46 കിട്ടുന്ന ദിവസങ്ങളിലൊക്കെ വീട്ടിലേക്ക് പോകാന്‍ തന്നെ പേടിയായിരുന്നു. ഞാന്‍ പത്താം ക്ലാസ് വരെ ഒട്ടുമിക്ക പരീക്ഷകളിലും 50,49,48.. പിന്നെ വിരളമായി 47. തമ്പി ചെറിയ ക്ലാസ്സിലോക്കെ ഫുള്‍ മാര്‍ക്ക് വാങ്ങുമായിരുന്നു. അവന്റെ ഓരോ ഘട്ടത്തിലും ഞാനുമായുള്ള കമ്പാരിസന്‍ പ്രകടമായിത്തന്നെ ഉണ്ടായിരുന്നു. ഫോര്‍ എക്സാമ്പിള്‍, അവന്‍ 3-ല്‍ പഠികുമ്പോള്‍ സോഷ്യല്‍ സ്റ്റഡീസിന് 48/50 കിട്ടിയപ്പോള്‍ അവനോട് അമ്മ പറഞ്ഞത് - “ കാന്തന് 3-ല്‍ ഓണപ്പരീക്ഷയ്ക്ക് സോഷ്യലിന് 49/50 ആയിരുന്നു. നീയെന്താ ഉഴപ്പിയത്?“ !!! അതുപോലെ തിരിച്ചും ഉണ്ടായിരുന്നു - “കാന്തന് 4-ആം ക്ലാസ്സില്‍ ഈ വിഷയത്തിന് 48 മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ... തമ്പിക്ക് ഫുള്‍ മാര്‍ക്കുണ്ട് ... കൊള്ളാം, നീ ചേട്ടനേക്കാള്‍ മിടുക്കന്‍ തന്നെ...” അങ്ങനെയങ്ങെനെ .... ഇങ്ങനെ അവനു കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന ദിവസങ്ങളില്‍ രാത്രി അവനെ ഏതോ അദൃശ്യശക്തി വന്നു ഉപദ്രവിക്കുമായിരുന്നു. അതാരാണെന്നുള്ളത് ഇപ്പൊഴും ശാസ്ത്രലോകത്തിനു മനസ്സിലാകാത്ത ഒരു പ്രതിഭാസമാണ്!
എന്നാല്‍ കാലാന്തരത്തില്‍, പരീക്ഷയ്ക്ക് പഠിക്കാന്‍ വേണ്ടി കളയാനുള്ളതല്ല ജീവിതം എന്ന സത്യം തമ്പിക്കുട്ടന്‍ എങ്ങനെയോ മനസ്സിലാക്കി. അതിന്‍ഫലമായി അവന്‍ സ്കൂളില്‍ ക്രിക്കറ്റ് കളിക്കാനൊക്കെ തുടങ്ങി. ക്ലാസ്സ് ടൈമില്‍ ഫീല്‍ഡിങ്ങ് അറേഞ്ച്മെന്റ്സിനെക്കുറിച്ചുള്ള ഡിസ്കഷനിലൊക്കെയായിരുന്നു അവന് ഇന്റ്ററസ്റ്റ്. പരീക്ഷയ്ക്ക് ഫുള്‍ മാര്‍ക്ക് വാങ്ങിയില്ലേലും സാരമില്ലെന്ന് അവന് തന്നെ തോന്നിത്തുടങ്ങി .... ശിവ ശിവ ...
ഇനി തിരിച്ച് 97-ലേക്ക്. അന്നത്തെ ഓണപ്പരീക്ഷയുടെ പേപ്പറുകളൊക്കെ കിട്ടിവരുന്നു... ഉത്തരക്കടലാസ് കിട്ടുന്ന ദിവസങ്ങളിലൊക്കെ വീട്ടിലേക്ക് വന്നാല്‍ ആദ്യം തന്നെ പേപ്പര്‍ എടുത്ത് അമ്മയെ ഏല്‍പ്പിക്കണം. എന്നിട്ടേ വസ്ത്രം പോലും മാറാന്‍ സമ്മതിക്കൂ. അമ്മ കിട്ടിയ മാര്‍ക്കൊക്കെ കൂട്ടിനോക്കും. 48 ഒക്കെ കിട്ടുകയാണെങ്കില്‍ 2 മാര്‍ക്ക് എവിടെ പോയെന്ന് അറിയാന്‍ ഒന്നും കൂടി കൂട്ടിനോക്കും. ‘ഇത്രയും‘ മാര്‍ക്ക് എന്തുകൊണ്ട് പോയി എന്ന് ചോദിക്കും. അറിഞ്ഞൂടായിരുന്നു, അശ്രദ്ധപറ്റി... ഇമ്മാതിരി ഉത്തരങ്ങളൊന്നും വിലപ്പോകില്ല ... ‘സിലബസ്സിന് പുറത്തായിരുന്നു ... ഈ ടീച്ചര്‍ എത്ര എഴുതിയാലും ഫുള്‍ മാര്‍ക്ക് കൊടുക്കില്ല‘ എന്നീ ഉത്തരങ്ങള്‍ കുറച്ചും കൂടി സേഫ് ആയിരുന്നു ... മാര്‍ക്ക് കുറഞ്ഞ അവസരങ്ങളില്‍ അമ്മയുടെ തല്ലും വാങ്ങിച്ചിട്ട് അചഛന്‍ കച്ചവടം കഴിഞ്ഞ് വരുന്നത് വരെയുള്ള ഒരു കാത്തിരിപ്പുണ്ട്. അതിഭീകരമാണത്. പിന്നെ അച്ഛന്റെ കൈയീന്ന് കൂടി കിട്ടാനുള്ളതും കൂടി വാങ്ങിയാലേ ജീവിതത്തിന് ഒരു അര്‍ത്ഥമൊക്കെ വന്നെന്ന് തോന്നൂ. ഇനി അത്യാവശ്യം നല്ല മാര്‍ക്ക് (അതായത് ഓള്‍മോസ്റ്റ് എല്ലാത്തിനും ഫുള്‍, അല്ലേല്‍ 48, 49) ഒക്കെ വാങ്ങിക്കുന്ന സമയത്തു അച്ഛന്‍ കച്ചവടമൊക്കെ കഴിഞ്ഞു വരുമ്പോള്‍ കൊള്ളാവുന്നതെന്തെങ്കിലും തിന്നാന്‍ വാങ്ങിച്ചോണ്ട് വരും. അന്നത്തെ സാഹചര്യങ്ങളില്‍ അതൊക്കെ ഒരു സന്തോഷം തന്നെ ആയിരുന്നു.
ആ... അപ്പൊ ആ ദിവസങ്ങളില്‍ ഒന്നില്‍, നമ്മുടെ തമ്പിക്കുട്ടന് മാത്തമാറ്റിക്സിന്റെ ആന്‍സര്‍ പേപ്പര്‍ കിട്ടി. മുജ്ജന്മപാപം കൊണ്ടോ, അതോ പരീക്ഷയ്ക്ക് മരിയാദയ്ക്ക് പഠിക്കാത്തതു കൊണ്ടോ എന്തോ ... അവനു കണക്കിന് 25/50 ആണ് കിട്ടിയത്. പരീക്ഷ എഴുതുന്ന സമയത്തു തന്നെ കിട്ടാന്‍ പോകുന്ന മാര്‍ക്കിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നത് കൊണ്ട്, അവന്‍ ചിലതൊക്കെ പ്ലാന്‍ ചെയ്തിരുന്നു!
ആ ദിവസം വൈകുന്നേരം അമ്മ പോലീസ് ക്വാട്ടേഴ്സിലുള്ള വിജിയാന്റിയുടെ വീട്ടില്‍ ചുമ്മാ പോയി. (വിജിയാന്റിയുടെ മൂത്ത മകനായ അരുണ്‍ രാജും ഞാനും, പിന്നെ ഇളയ മകനായ വിനു രാജും തമ്പിയും ക്ലാസ്മേറ്റ്സ് ആയിരുന്നു. അതുകൊണ്ട് ആ രണ്ട് പിള്ളേരുടെയും പല വിവരങ്ങളും ഞങ്ങളില്‍ നിന്ന് അമ്മ അറിഞ്ഞ് വിജിയാന്റീടെ ചെവിട്ടില്‍ എത്തുമായിരുന്നു. തിരിച്ച് പല വിവരങ്ങളും അമ്മയ്ക്കും കിട്ടുമായിരുന്നു.) അവിടെ വച്ച് വിനു രാജിനോട് കുശലം ചോദിക്കാനെന്ന വ്യാജേന അമ്മ ചോദിച്ചു - “മോനേ വിനൂ, ഇന്ന് പേപ്പര്‍ വല്ല്തും കിട്ടിയോ?”
അപ്പോള്‍ വിനു - “ഇന്ന് മാത്സിന്റെ പേപ്പര്‍ കിട്ടി”
അപ്പോള്‍ അമ്മ - “ആര്‍ക്കാണ് മോനേ ഹൈയസ്റ്റ്?”
അപ്പോള്‍ വിനു - “ശാന്താറാമിന്”
സ്വന്തം മകന്റെ പേരിനു പകരം വേറൊരു പേരു കേട്ടതിന്റെ ഞെട്ടല്‍ മാറാതെ അമ്മ ചോദിച്ചു - “ശാന്താറാമിന് എത്രയുണ്ട്?”
അപ്പോള്‍ വിനു - “മുപ്പത്തിമൂന്ന്”
അമ്മയുടെ മനസ്സില്‍ അപ്പോള്‍ ഒരു കണക്കിലെ ചോദ്യം ഉരുത്തിരിഞ്ഞുവന്നു - ഒരു ക്ലാസ്സില്‍ 45 കുട്ടികള്‍. അതില്‍ ഓണപ്പരീക്ഷയ്ക്കു കണക്കിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് തന്റെ മകനല്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിയ്ക്ക് കിട്ടിയത് 33 മാര്‍ക്ക്. അപ്പോള്‍ തന്റെ മകന്റെ മാര്‍ക്ക് എത്ര?... ആകെ മൊത്തം കോമ്പ്ലിക്കേഷന്‍സ്...
തിരിച്ചു വീട്ടിലെത്തിയ അമ്മ തിരുപ്പുത്രന്റെ വരവിനായി കാത്തിരിപ്പു തുടങ്ങി. അതേ സമയം തമ്പിക്കുട്ടന്‍ വീട്ടിലെ പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കും എന്നറിയാതെ സ്കൂളുവിട്ടുകഴിഞ്ഞ്, ട്യൂഷന് പോകാതെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നു. പിന്നീട് എവിടന്നോ ധൈര്യം സംഭരിച്ച് അവന്‍ വീട്ടിലേക്ക് പോന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ട്, നല്ല മാര്‍ക്ക് ഉള്ള ഏതെങ്കിലും പേപ്പര്‍ കിട്ടുമ്പൊ അതിന്റെ കൂടെ ഇതും കൂടി പുറത്തെടുക്കാം എന്ന പ്ലാനുമായി വീട്ടില്‍ വന്ന് കയറിയ അവനോട് അമ്മ ചോദിച്ചു - “ എടാ, പേപ്പര്‍ വല്ലതും കിട്ടിയോ? “. പിള്ള മനസ്സില്‍ കള്ളം ഇല്ലെന്നാണല്ലോ. അതുകൊണ്ട് അവന്‍ പറഞ്ഞു - ഇല്ലമ്മാ!
“ഇല്ലേ? വിനുരാജ് പറഞ്ഞല്ലോ കണക്കിന്റെ പേപ്പര്‍ കിട്ടിയെന്ന്!”
പാവം, പെട്ടു. ഇനി രക്ഷയില്ല. “കിട്ടിയമ്മാ”, അവന്‍ പറഞ്ഞു.
“എത്ര മാര്‍ക്കുണ്ട്?”
“ഇരുപത്തിയഞ്ച്.”
“ഠപ്പേ...“ (ആരും പറഞ്ഞതല്ല... അടിയുടെ സൌണ്ടാണ്)
“പേപ്പര്‍ എടുക്കെടാ”.
അവന്‍ പേപ്പര്‍ എടുത്തുകൊടുത്തു.
എന്നിട്ട് ... എന്നിട്ട് ... “അമ്മാ, ഞാന്‍ ഇപ്പൊ വരാം“ എന്നു പറഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി.
ഇരുപത്തഞ്ച് മാര്‍ക്കിന്റെ ഷോക്കില്‍ പേപ്പര്‍ പരിശോധിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന അമ്മയ്ക്ക് അറിയില്ലായിരുന്നു - തമ്പി വീടും വീട്ടുകാരെയും ഉപേക്ഷിച്ചു നാടുവിട്ടുപോവുകയായിരുന്നെന്ന്...
((തുടരും .... സത്യമായും തുടരും..........)
ഒരു കൊച്ചുകുട്ടിയെ പോലെ, ജീവിതം എഴുതിക്കൊണ്ടിരിക്കുമ്പോള് ഞാന്‍ വരുത്തുന്ന അക്ഷരത്തെറ്റുകള്‍. കുസൃതി നിറഞ്ഞ... ചിരിപ്പിക്കുന്ന, ദേഷ്യം പിടിപ്പിക്കുന്ന ... ചിലപ്പോളൊക്കെ വേദനിപ്പിക്കുന്ന ചില ചെറിയ അക്ഷരത്തെറ്റുകള്‍...
Sunday, November 21, 2010
Friday, October 8, 2010
(മുള്‍)കിരീടം
(ഇത് ഒരു സാധാരണ പോസ്റ്റ് അല്ല. തികച്ചും വ്യക്തിഹത്യ മാത്രം ലക്ഷ്യമാക്കി ഞാന്‍ എഴുതുന്ന ഒരു ചിന്താധാര ആണ്. സ്വന്തമായി ഒരു ബ്ലോഗ് ഉള്ളത് കൊണ്ട് എനിക്കൊക്കെ എന്തും ആകാല്ലോ! ഇതു വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെങ്കില്‍ വിട്ടേരെ, അടുത്തതു എന്ത്കൊണ്ടും ഭേദപ്പെട്ട ഒന്നായിരിക്കും. )
ആദിയില്‍ വചനം ഉണ്ടായി. അത് ദൈവം ആയിരുന്നു. ദൈവം നടത്തിയ സൃഷ്ടിയെ, ഫോര്‍ ദ ടൈം ബീയിങ്, നമുക്ക് രണ്ടായി തിരിക്കാം. മനുഷ്യനും മൃഗങ്ങളും. മനുഷ്യനെ ആണും പെണ്ണുമായി തരം തിരിക്കാം. ഇനി ആണുങ്ങളെ രണ്ടായി തിരിക്കാം. സിങ്കിളും, കപ്പിളും. (കൊച്ചുകുട്ടികളെ ഞാനീ പട്ടികയില്‍ പെടുത്തിയിട്ടില്ല!). സിങ്കിള്‍ ആയ ആണുങ്ങള്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത പാവങ്ങള്‍! കപ്പിള്‍ ആയി നടക്കുന്നവര്‍ക്ക് സിങ്കിളുകളോട് ഒരുമാതിരി വകയിലെ ബന്ധുക്കളോടുള്ള തരം ഭാവമാണ്.
ഇനി... ഇതിലെ നായകന്റെ പേര് സേതുമാധവന്‍. വില്ലന്റെ പേര് കീരിക്കാടന്‍ ജോസ്. (അല്ലെങ്കിലും ജോസ് എന്ന പേരുള്ള എല്ലാവരും ഇതുവരെ വില്ലന്മാരായ ചരിത്രമല്ലേയുള്ളൂ... കീരിക്കാടന്‍ ജോസ്, ജോസ് പ്രകാശ്, എക്സറ്റ്ര.. എക്സറ്റ്ര...) രണ്ടു പേരും രാമപുരത്തെ മോഡല്‍ എന്‍ജ്ജിനിയറിങ് കോളേജില്‍ ഒരുമിച്ച് നാലു വര്‍ഷം പഠിച്ചതാണ്. പഠിക്കുന്ന കാലത്തെ ഇവരുടെ സ്വഭാവം വിലയിരുത്തുകയാണെങ്കില്‍... കീരിക്കാടന്‍ വല്യ കലാപ്രതിഭ ഒക്കെ ആയിരുന്നു. ക്ലാസ്സിലൊട്ട് കയറത്തുമില്ല, വല്ല കലാപരിപാടികളും വന്നാല്‍ സ്റ്റേജീന്നൊട്ട് ഇറങ്ങത്തുമില്ല... ശ്രീ.. ച്ഛെ... സേതുമാധവന്‍ ആണേല്‍, നന്നായി പഠിക്കുന്ന കുട്ടിയും. വീട്ടീന്നിറങ്ങിയാല്‍ കോളേജ്, കോളേജ് വിട്ടാല്‍ വീട്... അങ്ങനെ അടക്കത്തോടും ഒതുക്കത്തോടും കൂടി നമ്മുടെ നാടിനു ഒരു മാതൃകയായി അവന്‍ വളര്‍ന്ന് വന്നു.
പക്ഷെ, കോളേജിലൊക്കെ കീരിക്കാടനായിരുന്നു ഫേയ്മസ്... കോളേജ് ആര്‍ട്സിന്റെ സമയത്തൊക്കെ, സേതുമാധവന്റെ ചുറ്റുമിരുന്ന് പെണ്‍പിള്ളേര്‍ ആവേശത്തോടെ ജോസ്.. ജോസ്.. എന്ന് ആരവമിടുന്നത് അവനു വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയാറുള്ളൂ. ഇവരൊക്കെ സേതുമാധവന്റെ കൈയീന്ന് അസൈന്മെന്റും, ലാബ് റെക്കോഡുമൊക്കെ ഒരുപാട് തവണ കോപ്പി അടിച്ചിട്ടുള്ളവരാണ്. എന്നിട്ടും, ഒരിക്കല്പോലും ആരും ‘സേതു സേതു‘ എന്ന് ആര്‍പ്പ് വിളിച്ചിട്ടില്ല. അല്ലെങ്കിലും ഈ പെണ്‍പിള്ളേരുടെ ആരാധനയിലൊന്നും, സേതുമാധവനു വല്യ ഇന്റരസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. കോളേജിലെ ആണ്‍കുട്ടികളുടെയൊക്കെ അക്കാലത്തെ ഹൃദയസ്പന്ദനമായിരുന്ന ഗോമതി സദാശിവന്‍ ആരാണെന്നു പോലും ഫസ്റ്റ് ഇയര്‍ കഴിയുന്നതു വരെ സേതുമാധവന് അറിഞ്ഞൂടായിരുന്നു. എപ്പൊ നോക്കിയാലും പഠിപ്പ് തന്നെ പഠിപ്പ്.
കാര്യം ഇങ്ങനെയൊക്കെയായിരുന്നേലും, കീരിക്കാടനോട് സേതുമാധവന് ഇഷ്ടക്കേടോ, അസൂയയോ ഒന്നും ഉണ്ടായിരുന്നില്ല... എന്തിന്?
അതിനിടയ്ക്ക് കോളേജില്‍ വച്ച് തന്നെ കീരിക്കാടന് ഒരു ലൈന്‍ ഒക്കെ ആയി. (ഞാന്‍ പറഞ്ഞില്ലേ, ഇവനൊന്നും പഠിക്കാനല്ല കോളേജില്‍ വന്നിരുന്നത്...) ആ കഥകളൊക്കെ കീരിക്കാടന്‍ ഫെയ്സ്ബുക്കില്‍ ഇട്ടിട്ടൊണ്ട്... ഈ ബ്ലോഗിനെക്കുറിച്ച് കേള്‍ക്കാത്തവരു പോലും അത് വായിച്ചുകാണുമെന്നതിനാല്‍, ലിങ്കൊന്നും തരുന്നില്ല.
നാലു വര്‍ഷത്തെ കോളേജ് ജീവിതം കഴിയാറായപ്പോള്‍ കീരിക്കാടനു മനസ്സിലായി സേതുമാധവന്‍ ഒരു സംഭവമായിരുന്നെന്ന്. അപ്പൊ പിന്നെ അവനോട് കൂട്ടുകൂടിക്കളയാം എന്നൊക്കെ കരുതി കീരിക്കാടന്‍ സേതുവിനെ സമീപിച്ചു. പാവം സേതു, അവന് അങ്ങനെ വലിപ്പച്ചെറുപ്പങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്, ജോസെയ്... നീയും എന്റെ ഒരു സുഹൃത്താണെടാ, എന്നൊക്കെ പറഞ്ഞ് സെന്റി ആയി... അങ്ങനെ ഒരു സുപ്രഭാതത്തില്‍ നാലു വര്‍ഷം നീണ്ട ആ നല്ല ദിനങ്ങള്‍ക്ക് അറുതിയായി.
ഇനി കഥയുടെ ലൊക്കേഷന്‍ ബാങ്ക്ലൂര്‍ ആണ്. അവിടെ പണിയൊക്കെ കിട്ടി എല്ലാരും കൂടി വന്നു ചേക്കേറി. ഈ സംഗതി എഴുതുന്നത് ഞാനായതു കൊണ്ടും എന്റെ ബാങ്ക്ലൂര്‍ ജീവിതം പരമ ബോര്‍ ആയത് കൊണ്ടും കൂടുതല്‍ ഒന്നും എനിക്ക് ഇവിടെ എഴുതിയിടാനില്ല. പക്ഷെ, സിങ്കിളായി ജീവിക്കുന്നവര്‍ക്കും, മറ്റെ ടീംസിനും തമ്മില്‍ പരക്കെ ഒരു വ്യത്യാസമുണ്ടായിരുന്നു - വീക്കെന്റായാല്‍ കപ്പിള്‍സിന് അവരുടെ ലോകമാണ്. അവര്‍ സിങ്കിളുകളൊടൊന്നും കൂടി നടക്കില്ല, ഞങ്ങടെ കൂടെ സിനിമയ്ക്കൊന്നും വരില്ല. അവരായി അവരുടെ പാടായി. സിങ്കിളായി നടക്കുന്ന പാവത്തുങ്ങളെല്ലാം ആഴ്ചാവസാനം ഒത്തുകൂടി സിനിമയൊക്കെ കണ്ട് തമാശകളൊക്കെ പറഞ്ഞ് പെണ്‍കുട്ടികളെയൊക്കെ വായ്നോക്കി കപ്പിള്‍സിനെയൊക്കെ പ്രാകി കാലം കഴിച്ച് പോന്നു.
ആഹ്... പറയാന്‍ മറന്നു .... നമ്മുടെ സേതുമാധവനൊക്കെ ഇപ്പൊഴും നന്മ നിറഞ്ഞ ഒരു സിങ്കിളായിത്തന്നെ ജീവിക്കുകയാണ് കേട്ടോ. യേത്..?
അതുപോലെ നമ്മുടെ കീരിക്കാടന്‍ ജോസ്, ബാങ്ക്ലൂര്‍ ഉണ്ടായിട്ടും സേതുമാധവനോട് വല്യ അടുപ്പമൊന്നും കാണിച്ചിരുന്നില്ല. എങ്കിലും സേതുമാധവന് കപ്പിള്‍സിനോട് അസൂയയോ വെറുപ്പോ ഒന്നും ഉണ്ടായിരുന്നില്ല... എന്തിന്...?
എഞ്ചിനീയറിങ്ങിന് നാലു കൊല്ലം മലമറിച്ചത് പോരാഞ്ഞിട്ടായിരിക്കണം, കീരിക്കാടന്‍ ഇവിടെ 2 കൊല്ലം ജോലി ചെയ്തപ്പോള്‍ എം.ബി.എ എടുക്കാന്‍ മോഹം കയറി അങ്ങ് ഗാസിയാബാധിലേക്ക് പോയി. ഇടയ്ക്കും മുറയ്ക്കും അവധിയൊക്കെ കിട്ടുമ്പോള്‍ അവന്‍ കാമുകി കുഞ്ഞുമറിയയെ കാണാന്‍ ബാങ്ക്ലൂരില്‍ വരുമായിരുന്നു. അങ്ങനെ പല വന്നുപോക്കുകള്‍ക്കിടയില്‍ ഒരു ദിവസം സേതുമാധവനു ഒരു കോള്‍ വന്നു - കീരിക്കാടന്റെ. “ ടാ ഉവ്വേ, ഞാന്‍ കമ്മനഹള്ളിയിലേക്ക് ഇന്ന ദിവസം വരുന്നുണ്ട്. നിന്നെ കാണാന്‍ (!!!). അന്ന് ഞാന്‍ നിന്റെ കൂടെ തങ്ങും, നമുക്ക് അടിച്ച് പൊളിക്കണ്ടേ...“
സേതുമാധവന്‍ ഒരു ശുദ്ധനാണ്. ആരെങ്കിലും അടുപ്പം കാണിച്ചാല്‍ അത് സ്നേഹം കൊണ്ടാണെന്ന് വിശ്വസിക്കുന്ന പഞ്ചപാവം. കീരിക്കാടന്‍ വീട് സന്ദര്‍ശിക്കുന്നത് പ്രമാണിച്ച്, അവനെ നന്നായിത്തന്നെ സല്‍ക്കരിക്കാന്‍ സേതു തീരുമാനിച്ചു. അവനും, അനിയന്‍ സേതുരാമയ്യരും (C.B.I അല്ല) കൂടി വീടൊക്കെ അടിച്ച് തുടച്ച് വൃത്തിയാക്കി, അവന് ഒരു രാജാവിനെപ്പോലെ രണ്ട് ദിവസം താമസിക്കാന്‍ സൌകര്യമൊരുക്കി. കീരിക്കാടന് വേണ്ടി ഒന്നരക്കിലോ കോഴിയിറച്ചി വാങ്ങി മുളകും പുരട്ടി ഫ്രിഡ്ജില്‍ വച്ചു. വരാമെന്ന് പറഞ്ഞ ശനിയാഴ്ച കീരിക്കാടനെ കാണാഞ്ഞ് അവന്റെ മൊവീലില്‍ വിളിച്ച സേതുമാധവനോട്, കീരി പറഞ്ഞു - “അളിയാ ഞാനിപ്പൊ റോബിന്‍ഹുഡിന്റെ വീട്ടിലാണു. ഇന്നിവിടെ തങ്ങിയാലോന്നാണ് ആലോചന. അവന്റെ ഭാര്യ പ്രസവത്തിനു പോയിരിക്കുകയാണ്. എന്നാപ്പിന്നെ അവന് ഒരു കമ്പനി കൊടുത്താലോന്ന് വിചാരിച്ചു. ഞാന്‍ നാളെ നിന്റെ വീട്ടിലോട്ട് വരാം.” സേതു ഒന്നും പറഞ്ഞില്ല. ഇനീപ്പൊ, കീരിക്കാടന്‍ കമ്പനി കൊടുക്കാത്തതുകൊണ്ട് റോബിന്‍ഹുഡിനു സങ്കടം ആകണ്ട. പാവം, ഒന്നാമത് ഭാര്യയെ പിരിഞ്ഞ് ഇരിക്കുകയാണ്. സേതുമാധവന്‍ കല്യാണം കഴിച്ചിട്ടില്ലാത്തതുകൊണ്ട്, ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം ഒന്നും അറിഞ്ഞൂട. ഇടയ്ക്കിടയ്ക്ക് കാമുകി കുഞ്ഞുമറിയയെ പിരിഞ്ഞിരിക്കുന്നത് കൊണ്ട് കീരിക്കാടന് അതൊക്കെ ചെറുതായി മനസ്സിലാകും. ആയിക്കോട്ടെ, അവരായി അവരുടെ പാടായി.
അടുത്ത ദിവസം ഞായറാഴ്ച, കീരിക്കാടന്‍ വരുമെന്ന് വിചാരിച്ച് ഉച്ചയ്ക്കുമുന്‍പ് സേതുരാമയ്യര്‍ ഇരുന്ന കോഴിയിറച്ചി എല്ലാം കൂടെ എടുത്ത് വറുത്തു. ഉച്ചയായി.. വൈകുന്നേരമായി.. കീരിക്കാടന്റെ പൊടി പോലും കാണാനില്ല. ഒടുവില്‍ പ്രതീക്ഷിച്ചിരുന്ന ആ കോള്‍ അപ്രതീക്ഷിതമായി അവനെത്തേടിയെത്തി ... കീരിക്കാടന്‍ വിറയാര്‍ന്ന ശബ്ദത്തോടു കൂടിയാണ് ആ വാര്‍ത്ത സേതുവിനോട് പറഞ്ഞത്.
(തുടരില്ല ... ഇത് തുടരാതിരിക്കുന്നതാണ് എനിക്ക് നല്ലത്...)

Labels:
അനുഭവം
Subscribe to:
Posts (Atom)